ലോകം 2023 നെ വരവേറ്റു. പുതുവർഷം ആദ്യം പിറന്നത് പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെ. തുടർന്ന് ടോംഗ, സമോവ ദ്വീപുകളിലും,ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരത്തിലും, ഓസ്ട്രേലിയയിലെ സിഡ്നിയിലും നവവർഷമെത്തി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി വർണാഭമായ എതിരേൽപ്പാണ് 2023 നായി ഒരുക്കിയത്.