ജനുവരി 1 മുതല്‍ 12 വയസ്സും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കാല്‍ഗറി ട്രാന്‍സിറ്റ് 

By: 600002 On: Dec 31, 2022, 8:47 AM

ജനുവരി 1 മുതല്‍ 12 വയസ്സും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് സിറ്റി ബസുകളിലും സിട്രെയിനുകളിലും സൗജന്യയാത്ര പ്രഖ്യാപിച്ച് കാല്‍ഗറി ട്രാന്‍സിറ്റ്. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രായ നിര്‍വചനങ്ങള്‍ ക്രമീകരിച്ചതായും കാല്‍ഗറി ട്രാന്‍സിറ്റ് അറിയിച്ചു. 

13 വയസ് മുതല്‍ 17 വയസ് വരെയുള്ളവരും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന പ്രായപരിധിയിലുള്ളവര്‍ക്ക് നിരക്ക് 2.45 ഡോളര്‍ ആയിരിക്കും. കൂടാതെ പ്രതിമാസ പാസിന് 82 ഡോളര്‍ ആയിരിക്കും ഈടാക്കുക. മുമ്പ് ആറിനും 13 നും ഇടയില്‍ പ്രായമുള്ള യാത്രക്കാരെ യുവാക്കളായി കണക്കാക്കി ടിക്കറ്റ് ആവശ്യമായിരുന്നു. 

പ്രായത്തിലുള്ള പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ കാല്‍ഗറി ട്രാന്‍സിറ്റ് നിരക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക്, കാല്‍ഗറി ട്രാന്‍സിറ്റ് ഫെയര്‍ ആന്‍ഡ് പാസസ്സ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.