പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്നും അടിയന്തരമായി കോവിഡ് കരുതൽഡോസ് വാക്സിൻ എടുക്കാൻ 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചത് വഴി ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനും വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 474 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ശരാശരി 7000 പരിശോധന ദിവസവും നടക്കുന്നുണ്ടെന്നും കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.