ഓർഡർ എത്തിച്ചു കൊടുക്കാൻ ഡ്രോണുകൽ അവതരിപ്പിച്ച് ആമസോൺ

By: 600021 On: Dec 30, 2022, 7:31 PM

അതിവേഗ ഡെലിവറിയ്ക്കായി പുതിയ സംവിധാനവുമായി ആമസോൺ. ഒരു മണിക്കൂറിനുള്ളിൽ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകൾ എത്തിച്ചു കൊടുക്കുന്ന ആമസോൺ പ്രൈം എയർ ഡ്രോൺ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിന് നിലവിൽ മികച്ച റിവ്യൂവാണ് ലഭിക്കുന്നത്. തുടക്കത്തിൽ  യുഎസിലെ രണ്ട് പ്രധാന സംസ്ഥാനങ്ങളായ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ആമസോൺ ഡ്രോണുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യുന്നത്. നിലവിൽ  ലോക്ക്ഫോർഡിലും കോളേജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കൾക്ക്  ആമസോൺ എയർ സേവനത്തിൽ സൈൻ അപ്പ് ചെയ്യാനാകും. കൂടാതെ ഇഷ്ടമുള്ള ഓർഡറുകൾ നൽകാനും കഴിയും.