ബെഞ്ചമിൻ നെതന്യാഹു വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രി

By: 600021 On: Dec 30, 2022, 7:11 PM

ഒൻപതാം തവണയും ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത്  ബെഞ്ചമിൻ നെതന്യാഹു. രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡും സ്വന്തമാക്കിയ നെതന്യാഹു തങ്ങൾക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമായ എല്ലാ ഇസ്രായേലികളെയും സേവിക്കുമെന്നും ഇത് തൻ്റെ ഉത്തരവാദിത്തമാണെന്നും വാഗ്ദാനം ചെയ്തിരുന്നു.  നാല് വർഷത്തിനുള്ളിൽ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകൾ  അഭൂതപൂർവമായ രാഷ്ട്രീയ സംഘർഷത്തിലേക്ക് ഇസ്രായേലിനെ നയിച്ചിരുന്നു. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാർലമെന്റിൽ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു .