ഫുട്ബോള്‍ രാജാവ് പെലെ (82 ) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനെത്തുടർന്ന് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ കഴിയവെയാണ് അന്ത്യം. നൂറ്റാണ്ടിൻറെ താരമെന്ന ഫിഫയുടെ ബഹുമതി,മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരം, ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡ് തുടങ്ങി നിരവധി ബഹുമതികളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്.