'മാളികപ്പുറം' ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന് പ്രേക്ഷകർ

By: 600006 On: Dec 30, 2022, 4:52 PM

ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന മാളികപ്പുറം എന്ന ഏറ്റവും പുതിയ ചിത്രത്തിന് വൻ പ്രക്ഷക സ്വീകാര്യത. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം.  ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്നു റിലീസ് ആയ ചിത്രം ഇതിനോടക൦  തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വളരെയധികം  നല്ല റിപ്പോർട്ടുകൾ ആണ് ചിത്രത്തിനു ലഭിക്കുന്നത്.