കാനഡ ഗ്ലോബല്‍ ടാലന്റ് സ്ട്രീം പ്രോഗ്രാമിലേക്ക് അഞ്ച് പുതിയ തൊഴിലുകള്‍ കൂടി ചേര്‍ത്തു 

By: 600002 On: Dec 30, 2022, 10:14 AM


ഗ്ലോബല്‍ ടാലന്റ് സ്ട്രീമിലെ(GTS) യോഗ്യതയുള്ള തൊഴിലുകളുടെ പട്ടിക എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ESDC) വിപുലീകരിച്ചു. മുമ്പ് 12 തസ്തികകളിലുണ്ടായിരുന്ന യോഗ്യതയുള്ള തൊഴിലുകളുടെ പട്ടിക ഇപ്പോള്‍ അഞ്ച് എഞ്ചിനിയറിംഗ് റോളുകള്‍ കൂടി ചേര്‍ത്ത് 17 ആയാണ് വികസിപ്പിച്ചിരിക്കുന്നത്. 

GTS  ന് കീഴില്‍ ആവശ്യപ്പെടുന്ന ഈ 17 തൊഴിലുകളില്‍ ഒന്നിലേക്ക് ഒരു വിദേശ വിദഗ്ധ തൊഴിലാളിയെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്ക്(കാനഡയില്‍ വേണ്ടത്ര ലേബര്‍ സപ്ലൈ ഇല്ലാത്തതുള്‍പ്പെടെ)അപേക്ഷിക്കാനും വര്‍ക്ക് പെര്‍മിറ്റ് സ്വീകരിക്കാനും കഴിയും. വര്‍ക്ക് പെര്‍മിറ്റിനായി ജിടിഎസ് രണ്ടാഴ്ചത്തെ സേവന നിലവാരം എസ്റ്റാബ്‌ളിഷ് ചെയ്യാന്‍ ശ്രമിക്കും. 

കൂട്ടിച്ചേര്‍ത്ത അഞ്ച് എഞ്ചിനിയറിംഗ് റോളുകള്‍

.Civil Engineers (NOC code 21300);
.Electrical and electronics engineer (NOC code 21310);
.Mining engineers (NOC code 21330);
.Aerospace engineers (NOC code 21390); and
.Computer engineers (except software engineers and designers, NOC code 21311).