ജീവനക്കാരുടെ ക്ഷാമം: ഒന്റാരിയോയില്‍ എമര്‍ജന്‍സി റൂമുകളും അര്‍ജന്റ് കെയര്‍ സെന്ററുകളും താല്‍ക്കാലികമായി പൂട്ടുന്നു 

By: 600002 On: Dec 30, 2022, 7:43 AM


ജീവനക്കാരുടെ ക്ഷാമം നേരിടുന്ന ഒന്റാരിയോ ആരോഗ്യ മേഖലയില്‍ അത്യാഹിത വിഭാഗങ്ങളും എമര്‍ജന്‍സി റൂമുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. ഈയടുത്ത് ക്ലിന്റണ്‍ പബ്ലിക് ഹോസ്പിറ്റല്‍ സേവനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ അടയ്ക്കാനുള്ള കാരണം ഹ്യുറോണ്‍ പെര്‍ത്ത് ഹെല്‍ത്ത്‌കെയര്‍ അലയന്‍സ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്റ്റാഫിംഗ് ക്ഷാമം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം ക്ലിന്റണ്‍ ഉള്‍പ്പെടെ മൂന്ന് കമ്യൂണിറ്റി ഹോസ്പിറ്റലുകളിലെ എമര്‍ജന്‍സി റൂമുകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ സംഘടന നിര്‍ബന്ധിതരായി. 

ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസിന്റെ അര്‍ജന്റ് കെയര്‍ സെന്ററുകള്‍ പൂട്ടിയിരുന്നു. ഫിസിഷ്യന്മാരുടെ കുറവ് മൂലം ജനുവരി 1ന് അര്‍ജന്റ് കെയര്‍ സെന്റര്‍ വീണ്ടും അടയ്ക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. 

അതേസമയം, കാംബെല്‍ഫോര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് ക്ഷാമം ചൂണ്ടിക്കാട്ടി ക്രിസ്മസ് ദിനത്തില്‍ മിക്കയിടത്തും അതിന്റെ എമര്‍ജന്‍സി റൂമുകള്‍ അടച്ചിരുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായ ഫിസിഷ്യന്മാരുടെ ക്ഷാമം മൂലം ബുധനാഴ്ച മണിക്കൂറുകളോളം എമര്‍ജന്‍സി റൂമുകള്‍ അടയ്‌ക്കേണ്ടി വന്നു.