കാല്‍ഗറിയിലും ബിയറും വൈനും വിളമ്പാനൊരുങ്ങി 7-ഇലവന്‍ 

By: 600002 On: Dec 30, 2022, 4:46 AM

 

കാല്‍ഗറിയിലേക്കും ബിയറും വൈനും വിളമ്പുന്ന തങ്ങളുടെ റെസ്റ്റോറന്റ് വിപുലീകരിച്ചതായി 7 ഇലവന്‍ കാനഡ. കാല്‍ഗറിയിലെ 3455 ഡഗ്ലസ്‌ഡെയ്ല്‍ ബൊളിവാഡ് സൗത്ത്ഈസ്റ്റിലാണ് പുതിയ ലൊക്കേഷന്‍. റെസ്റ്റോറന്റിന് ലൈസന്‍സ് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ചിക്കന്‍ വിംഗ്‌സ്, ചിക്കന്‍ സ്ട്രിപ്പ്‌സ്, സാന്‍ഡ്‌വിച്ചുകള്‍, പൊട്ടറ്റോ വെഡ്ജുകള്‍, ടാക്വിറ്റോകള്‍ എന്നിവയും സ്‌റ്റോറിന്റെ സിഗ്നേച്ചര്‍ ബിഗ് ബൈറ്റ് ഹോട്ട് ഡോഗുകളും ഉള്‍പ്പെടെ വിവധ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ചൂടോടെ പിസയും റെസ്റ്റോറന്റില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം ചില്‍ഡ് ബിയര്‍, വൈവിധ്യമാര്‍ന്ന രുചികളിലെ വൈനുകള്‍ എന്നിവയും നുകരാം. കൂടാതെ പ്രാദേശിക കരകൗശല ഉല്‍പ്പന്നങ്ങളും റെസ്റ്റോറന്റുകളിലും നിന്നും ലഭിക്കും.