ഡ്രൈവിംഗ് സമയം ട്രാക്ക് ചെയ്യാന്‍  ട്രക്കുകളിലും ബസുകളിലും ഇലക്ട്രിക് ഉപകരണങ്ങള്‍ ജനുവരി 1 മുതല്‍ ഉപയോഗിക്കണം: ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Dec 30, 2022, 3:19 AM

 

കാനഡയിലെ ട്രക്കുകളും ബസുകളും ഡ്രൈവിംഗ് സമയം ട്രാക്ക് ചെയ്യുന്നതിന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്. മണിക്കൂറുകളോളം റോഡുകളില്‍ കാലതാമസം നേരിടുന്നതില്‍ നിന്നുമുള്ള പരിഹാരമെന്ന നിലയിലാണ് ഈ നീക്കം. ജനുവരി 1 നകം രാജ്യത്തുടനീളമുള്ള ഫെഡറല്‍ നിയന്ത്രിത വാണിജ്യ ട്രക്കുകളും ബസുകളും ഡ്രൈവിംഗ് സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് ലോഗ്ഗിംഗ് ഉപകരണങ്ങള്‍ സജ്ജീകരിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 

2019 ല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്യുകയും 2021 ജൂണ്‍ പകുതിയോടെ പ്രവിശ്യകള്‍ക്കും പ്രദേശങ്ങള്‍ക്കും അവ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സമയപരിധി 2022 അവസാനം വരെ നീട്ടി നല്‍കുകയായിരുന്നു. 

നോവ സ്‌കോഷ്യ, ന്യൂബ്രൗണ്‍സ്വിക്ക്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നീ പ്രവിശ്യകള്‍ ജനുവരി മുതല്‍ നിയമം നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.