ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു 

By: 600002 On: Dec 30, 2022, 2:46 AM


ഫുട്‌ബോളിന്റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു. 

മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. എഡ്‌സണ്‍ ആരാന്റസ് ഡൊ നസിമെന്റോ എന്നായിരുന്നു യഥാര്‍ത്ഥ പേര്. തോമസ് എഡിസണിന്റെ പേര് മാതാപിതാക്കള്‍ അദ്ദേഹത്തിന് നല്‍കുകയിരുന്നു. പിന്നീട് വാസ്‌കോ ഗോള്‍കീപ്പര്‍ ബിലേയില്‍ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്.