മറ്റു രാജ്യങ്ങള്‍ക്ക് മാനുഷിക വികസന സഹായം നല്‍കുന്നതില്‍ ലോകതലത്തില്‍ ഒന്നാമതായി സൗദി അറേബ്യ. രാജകീയ ഉപദേഷ്ടാവും കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍റബീഅ യാണ് ഓര്‍ഗനൈസേഷന്‍ വികസന സഹായ സമിതി പ്രസിദ്ധീകരിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇക്കാര്യം വ്യക്തമാക്കിയത്. 260.71 കോടി റിയാലാണ് രാജ്യം ഇതുവരെ സഹായമായി നല്‍കിയത്. വരുമാനത്തിൻ്റെ 1.05 ശതമാനമാണ് ഇത്. 1970 ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച ലക്ഷ്യത്തെ മറികടക്കുമെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനങ്ങളില്‍ സൗദിയെ മുന്‍പന്തിയില്‍ എത്തിച്ചെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.