ഒളിമ്പിക്സ്; 2036 ൽ  ഇന്ത്യ ആതിഥേയത്വത്തിനായി ശ്രമിക്കുമെന്ന് കായിക മന്ത്രി

By: 600021 On: Dec 29, 2022, 7:19 PM

ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും അടക്കം ലോക കായിക ഇവൻ്റുകൾ വിജയകരമായി നടത്തിയിട്ടുള്ള ഇന്ത്യ  2036ലെ ഒളിമ്പിക്സിനു വേദിയാവാൻ ശ്രമിക്കുമെന്ന്  കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. പാരിസ്, ലോസ് ആഞ്ചലസ്, ബ്രിസ്ബേൻ എന്നീ വേദികളാണ് വരുന്ന മൂന്ന് ഒളിമ്പിക്സുകൾക്ക് ആതിഥേയരാവുക. ഇതിനു ശേഷം വരുന്ന ഒളിമ്പിക്സാണ് 2036ലേത്.  ആദ്യ ഘട്ടത്തിലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ചുരുക്കപ്പട്ടികയിലെ 10 നഗരങ്ങളിൽ    നിന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റിയാണ്  ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കുക.