പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് വിനിയോഗത്തിനെതിരെ ജാഗ്രത പുലർത്താനും വേണ്ട നടപടികൾ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നൽകിയ നിർദ്ദേശപ്രകാരം ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും വാഹനപരിശോധനയും ശക്തമാക്കും.