കേരളത്തെ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കുകയെന്നതാണ്  സർക്കാരിൻ്റെ  ലക്‌ഷ്യമെന്ന് കൃഷി മന്ത്രി

By: 600021 On: Dec 29, 2022, 6:44 PM

കാർഷിക മേഖലയെ കാർബൺ ഡൈ ഓക്‌സൈഡ് വിമുക്തമാക്കുന്നതിലൂടെയും പരിസ്ഥിതി സൗഹൃദ ഊർജം ഉപയോഗിക്കുന്നതിലൂടെയും വരും വര്‍ഷങ്ങളില്‍ കേരളത്തെ സമ്പൂര്‍ണ്ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാരിൻ്റെ നീക്കമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്മെന്‍റ് സെന്‍റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടത്തിൽ  സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കാർഷിക മേഖലയിലയിൽ പോലും പുനരുപയോഗിക്കാവുന്ന സൗരോർജമടക്കമുള്ള ഊർജ സ്രോതസ്സുകളെ  ഉപയോഗിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാവശ്യമുള്ള  പമ്പുകളടക്കമുള്ള ഉപകരണങ്ങൾ ഊർജ ക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാകണം.