മിന്നൽ പരിശോധന; 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ് 

By: 600021 On: Dec 29, 2022, 6:17 PM

സംസ്ഥാനത്ത് ക്രിസ്മസ് വിപണിയിലെ അളവ് / തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായി  ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്  വിവിധ തട്ടിപ്പുകൾ. ഡിസംബർ 19 മുതൽ 24 വരെ സംസ്ഥാനത്തൊട്ടാകെ  2,455 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 569 സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തു. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണം / രേഖ ഹാജരാക്കാത്തത്, അമിത വില ഈടാക്കൽ, വില തിരുത്തൽ, രജിസ്ട്രേഷൻ ഇല്ലാത്ത പാക്കർ,  അളവിൽ / തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്‍റെ ലംഘനം തുടങ്ങിയവ വകുപ്പുകളിലാണ് കേസെടുത്തത്. പിഴ ഇനത്തില്‍ 12,05,500 രൂപയും ഈടാക്കി.