ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറി പാർക്കുന്നവർക്ക് റിമോട്ട് വോട്ടിംഗ് സംവിധാനത്തിലൂടെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകുന്ന മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായി കൂടി ആലോചിച്ചാവും തീരുമാനം പ്രാവർത്തികമാക്കുക. ഇതിനായുള്ള യോഗം അടുത്ത മാസം 16ന് ചേരും. കുടിയേറ്റം രാജ്യത്തെ മുപ്പത് കോടിയിലധികം ജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.