യാത്രക്കാര്‍ ദുരിതത്തില്‍; സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് റദ്ദാക്കല്‍ തുടരുന്നു 

By: 600002 On: Dec 29, 2022, 11:11 AM

ദിവസങ്ങള്‍ നീണ്ട ഫ്‌ളൈറ്റ് റദ്ദാക്കലുകള്‍ക്കും കാലതാമസങ്ങള്‍ക്കും ലഗ്ഗേജുകള്‍ നഷ്ടമാകലിനും ശേഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍ ഇപ്പോള്‍ സ്‌ക്രബ്ഡ് ഫ്‌ളൈറ്റ്‌സ് എന്ന മറ്റൊരു തരംഗത്തെ അഭിമുഖീകരിക്കുകയാണ് യാത്രക്കാര്‍. ഇതിന്റെ ഭാഗമായി അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ബോര്‍ഡുകളില്‍ നിന്ന് 2,500 പേരെ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്ര ചെയ്യാനാകാതെ വലഞ്ഞ യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ മറ്റ് എയര്‍ലൈനുകള്‍, റെന്റല്‍ കാറുകള്‍, ട്രെയിനുകള്‍ എന്നീ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.  

ഫ്‌ളൈറ്റ്അവയര്‍ ട്രാക്കിംഗ് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം, ബുധനാഴ്ച യുഎസില്‍ റദ്ദാക്കിയ ഫ്‌ളൈറ്റുകളില്‍ 91 ശതമാനവും സൗത്ത്‌വെസ്റ്റില്‍ നിന്നുള്ളവയാണ്. വാരാന്ത്യത്തില്‍ രാജ്യത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നിന്ന് കരകയറാന്‍ ഇതുവരെ എയര്‍ലൈനുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ച വരെ സൗത്ത്‌വെസ്റ്റില്‍ നിന്നുള്ള ഏകദേശം 10,000 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആയിരക്കണക്കിന് ഫ്‌ളൈറ്റുകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

അതേസമയം, മുമ്പുള്ള തടസ്സങ്ങള്‍ക്ക് എയര്‍ലൈനുകളെ വിമര്‍ശിച്ച യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബട്ടിഗീഗ്, സൗത്ത് വെസ്റ്റിന്റെ വ്യാപകമായ റദ്ദാക്കലുകളുടെ കാരണങ്ങളും റദ്ദാക്കലുകള്‍ മൂലം കുടുങ്ങിയ ഉപയോക്താക്കള്‍ക്ക് നിയമപരമായ ആവശ്യങ്ങള്‍ എയര്‍ലൈന്‍ നിറവേറ്റുന്നുണ്ടോയെന്നും തന്റെ ഏജന്‍സി പരിശോധിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസില്‍ സെനറ്റ് കൊമേഴ്‌സ് കമ്മിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം റദ്ദാക്കിയപ്പോള്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ രണ്ട് സെനറ്റ് ഡെമോക്രാറ്റുകള്‍ സൗത്ത്‌വെസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.