സെപ്തംബറിന് ശേഷം കാനഡയില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

By: 600002 On: Dec 29, 2022, 7:42 AM


കഴിഞ്ഞ ദിവസം ഷെഗോസ് പിയേഴ്‌സ്ചാല എന്ന ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തോടെ സെപ്റ്റംബറിന് ശേഷം കാനഡയില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പോലീസ് ഉദ്യോഗസ്ഥരുടെ സമീപകാല മരണങ്ങള്‍ ആശങ്കാജനകമാണെന്നും ഓഫീസര്‍മാരുടെ വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പോലീസിംഗ് എത്ര അപകടകരമായിരിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജിസ്റ്റും പ്രൊഫസറുമായ മൈക്കല്‍ ആന്റ്ഫീല്‍ഡ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മരണങ്ങള്‍ ഇപ്പോഴും അപൂര്‍വമാണെന്നും ദുരന്തങ്ങളുടെ പരമ്പര വളരുന്ന പ്രവണതയെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒന്റാരിയോയില്‍ ഹാമില്‍ട്ടണില്‍ നിന്ന് മാറി ഹേഗേഴ്‌സ്‌വില്ലയ്ക്ക് സമീപമാണ് പിയേഴ്‌സ്ചാല കൊല്ലപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടിയിലിരിക്കെയാണ് മറ്റ് നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ഓഫ് ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ്.