അപകടസാധ്യതകള്‍ മനസ്സിലാക്കി യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം: പ്രവിശ്യകളിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പരിചയപ്പെടാം 

By: 600002 On: Dec 29, 2022, 6:24 AM


അപകടസാധ്യതകള്‍ മനസ്സിലാക്കി യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കണം. ഇപ്പോള്‍ കാനഡ നേരിട്ടുകൊണ്ടിരിക്കുന്ന അതിശൈത്യത്തില്‍ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. അതിനാല്‍ യാത്രകള്‍ ചെയ്യുമ്പോള്‍ കാലാവസ്ഥയും റോഡുകളുടെ അവസ്ഥയും മനസ്സിലാക്കിയായിരിക്കണം യാത്രകള്‍ ചെയ്യാന്‍. സുരക്ഷിതമായി യാത്ര പൂര്‍ത്തിയാക്കുവാനും ട്രാഫിക്കില്‍ കുടുങ്ങുന്നതിന് മുമ്പ് നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും ഓരോ പ്രവിശ്യയ്ക്കും പ്രദേശത്തിനും റോഡ് അവസ്ഥകള്‍ പരിശോധിക്കുവാനും ബന്ധപ്പെടാനും ഉറവിടങ്ങളുണ്ട്. ചില പ്രവിശ്യകളിലെ റിസോഴ്‌സുകള്‍ എന്തെല്ലാമെന്ന് പരിചയപ്പെടാം. 

ബ്രിട്ടീഷ് കൊളംബിയ 

യാത്രകള്‍ക്കായി റൂട്ട് പ്ലാന്‍ ചെയ്യുന്നതിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും 1-800-550-4997 എന്ന നമ്പറില്‍ വിളിക്കുക. അല്ലെങ്കില്‍ DriveBC  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ആല്‍ബെര്‍ട്ട 

511 ല്‍ വിളിച്ച് വിവരങ്ങള്‍ അറിയാം. അല്ലെങ്കില്‍ CAA Road Reports  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

സസ്‌ക്കാച്ചെവന്‍ 

1-888-335-7623 എന്ന നമ്പറില്‍ വിളിക്കുക. അല്ലെങ്കില്‍ പ്രവിശ്യയിലെ ഹൈവേ ഹോട്ട്‌ലൈന്‍ റൂട്ട് പ്ലാനര്‍ സന്ദര്‍ശിക്കുക. 

മാനിറ്റോബ

511 ലേക്ക് വിളിക്കുക. അല്ലെങ്കില്‍ റോഡ് അവസ്ഥകളുടെയും ട്രാഫിക്കിന്റെയും മാപ്പ് നല്‍കുന്ന മാനിറ്റോബയുടെ 511 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ഒന്റാരിയോ

511 ല്‍ വിളിക്കുകയോ 511 വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. 

ക്യുബെക്ക് 

511 ലോ 1-800-355-0511 എന്ന നമ്പറിലോ വിളിക്കുക. അല്ലെങ്കില്‍ 511 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

നോവ സ്‌കോഷ്യ 

511 ല്‍ വിളിക്കുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.