റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍

By: 600021 On: Dec 28, 2022, 7:08 PM

200 ഓളം അഭയാര്‍ത്ഥികളുമായി മ്യാന്മാറില്‍  നിന്നും യാത്ര ആരംഭിച്ച തടി ബോട്ട് ഒരു മാസം നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നു.കഴിഞ്ഞ നവംബർ അവസാനമാണ് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പില്‍ നിന്നും ഇവര്‍ തടിബോട്ടില്‍  ഇന്തോനേഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചത്. റോഹിങ്ക്യൻ അഭയാര്‍ത്ഥികളിൽ 26 ഓളം പേര്‍ ഇതിനോടകം മരിച്ചെന്ന് യുഎൻ ഏജൻസി അറിയിച്ചു. കടല്‍ച്ചൊരുക്കും നിര്‍ജ്ജലീകരണവും ഭക്ഷണത്തിന്‍റെ ദൗര്‍ബല്യവുമാണ്  ഇത്രയേറെ അഭയാര്‍ത്ഥികള്‍ മരിക്കാൻ കാരണമായത്.