കൊവിഡ് ജാഗ്രത; രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം

By: 600021 On: Dec 28, 2022, 6:41 PM

വിദേശത്തു നിന്ന വന്ന 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടുത്ത നാൽപ്പത് ദിവസത്തിനുള്ളിൽ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടാൻ സാധ്യതയെന്നും  ജാഗ്രത കൂട്ടണമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടെ മുന്നറിയിപ്പ്. കൊവിഡിനെതിരായ ജാഗ്രതയുടെ ഭാഗമായി വിമാനത്താവളങ്ങളിൽ പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളിലെ പരിശോധന സൌകര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ  ദില്ലി വിമാനത്താവളം സന്ദർശിക്കും. കൊവിഡ് സ്ഥിരീകരിച്ചവരിൽ  ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത് എന്നിരിക്കെ  കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രി ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.