അമേരിക്കയിൽ അതിശൈത്യത്തിൽ ആരിസോണയിലെ തണുത്തുറഞ്ഞ തടാകത്തിൽ കാൽ വഴുതി വീണു മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും. 14 വർഷമായി അമേരിക്കയിൽ ജീവിക്കുന്ന ഇവർ ആന്ധ്രയിൽ നിന്നുള്ള കുടുംബമാണ്. മരണസംഖ്യ ഇതുവരെ 65 ആയി. മഞ്ഞിനടിയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. അതിശൈത്യം തുടരുന്ന ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റെയിൽ,റോഡ്, വ്യോമ ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിച്ചിട്ടില്ല.ഒരാഴ്ചക്കിടെ കാൽ ലക്ഷത്തിലേറെ വിമാന സർവീസുകൾ മുടങ്ങി. ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിട്ടുണ്ട്.