ബഫർ സോൺ; സർവേ നമ്പർ ചേർത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ച്‌ സർക്കാർ 

By: 600021 On: Dec 28, 2022, 6:12 PM

ബഫർസോൺ ആശയക്കുഴപ്പം കടുക്കുന്നതിനിടെ ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുകയായിരുന്നു  പുതിയ  ഭൂപടം പ്രസിദ്ധീകരിച്ചത്തിൻ്റെ  ലക്‌ഷ്യമെങ്കിലും ഒരേ സർവ്വെ നമ്പറിലെ പ്രദേശങ്ങൾ ബഫർസോണിനകത്തും പുറത്തും വന്നത് ജനങ്ങളിൽ  ആശയക്കുഴപ്പമുണ്ടാക്കി. ഈ സ്ഥലങ്ങളിലെ പരാതികൾ എങ്ങിനെ തീർക്കുമെന്നാണ് പ്രശ്നം. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ പല തെറ്റുകളും വന്നു എന്ന്  മനസ്സിലായതോടെ അത് പരിഹരിച്ചു. ഇത് സംബന്ധിച്ചുള്ള പരാതികൾ ജനുവരി 7 വരെ നൽകാം.