സംസ്ഥാന സ്കൂൾ കലോത്സവം; മാസ്ക്കും സാനിറ്റൈസറും നിർബന്ധം 

By: 600021 On: Dec 28, 2022, 5:58 PM

ജനുവരി 3 ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാവുന്ന എല്ലാവരും മാസ്ക്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന്  വിദ്യാഭ്യാസ മന്ത്രിയുടെ  നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ  23 ഇനങ്ങളിൽ മത്സരം നടക്കും.മോഡൽ സ്കൂളിൽ ജനുവരി 2 ന് രജിസ്ട്രേഷൻ തുടങ്ങും.  മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും. മത്സരം വിലയിരുത്താൻ കേരളത്തിന് അകത്തും പുറത്തുമുള്ള വിധി കർത്താക്കളാണ് എത്തുക. എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോർഡിങ്ങും  ഉണ്ടാകും. അപ്പീൽ വന്നാൽ സ്വീകരിക്കും. എ ഗ്രേഡ്കാർക്ക് 1000 രൂപ ഒറ്റത്തവണ സ്കോളർഷിപ്പും യാത്രാ സൗകര്യത്തിനായി കലാകാരൻമാർക്ക് 30 കലോത്സവ വണ്ടികളും  മത്സര ഫലങ്ങൾ വേദിക്ക് അരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യവും മത്സര വേദികളിൽ റൂട്ട് മാപ്പ് പ്രദർശനവും  സജീകരിക്കും.  മലബാർ ക്രിസ്ത്യൻ കോളേജിൽ  സജീകരിച്ചിട്ടുളള ഭക്ഷണശാലയിൽ  ഒരേ സമയം 2000 പേർക്ക് ഭക്ഷണം  കഴിക്കാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്. 17000 പേർ  ഭക്ഷണത്തിന് ഉണ്ടാകും.