ഫിഫ ലോകകപ്പിനായി അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി താമസിച്ച മുറി ചെറു മ്യൂസിയമാക്കുന്നു. ഖത്തര്‍ സര്‍വകലാശാലയിലായിരുന്നു അര്‍ജന്റീനയുടെ ടീം ബേസ് ക്യാമ്പ്. ഇവിടെയാണ് മെസ്സി ലോകകപ്പിന്റെ 29 ദിനങ്ങളും താമസിച്ചത്. സര്‍വകലാശാല അധികൃതര്‍ ട്വിറ്ററിലൂടെയാണ് മെസ്സിയുടെ മുറി മ്യൂസിയമാക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ഇതിന് മുന്നോടിയായി ക്യാമ്പിന്റെ അകത്തെയും പുറത്തെയും കാഴ്ചകള്‍ ഉള്‍പ്പെടുത്തി സര്‍വകലാശാല അധികൃതര്‍ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അത്യാധുമിക സൗകര്യങ്ങളോടു കൂടിയതാണ് ക്യാമ്പ്.
നീലയും വെള്ളയും നിറത്തിലാണ് ക്യാമ്പിന്റെ അലങ്കാരങ്ങള്‍. അര്‍ജന്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളിലാണ് ക്യാമ്പിന്റെ പ്രവേശന കവാടങ്ങള്‍. അകത്തെ ഹാളുകളില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ചാമ്പ്യന്മാരുടെ പോസ്റ്ററുകളും ഓട്ടോഗ്രാഫുകളും അര്‍ജന്റീന താരങ്ങളുടെ ജേഴ്‌സികളുമാണ്. ടീമിന് മൂന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും പരിശീലനത്തിനായി നല്‍കിയിരുന്നു.