കനത്ത മഴയും മഞ്ഞ് ഉരുകിയതും വേലിയേറ്റവും മെട്രോ വാന്‍കുവറിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. വാന്‍കുവര്‍, വെസ്റ്റ് വാന്‍കുവര്‍, നോര്‍ത്ത് വാന്‍കുവര്‍, ബേണബി, സറേ, റിച്ച്മണ്ട്, ഡെല്‍റ്റ എന്നിവടങ്ങളില്‍ തിങ്കളാഴ്ച എണ്‍വയോണ്‍മെന്റ് കാനഡ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുന്‍കരുതലെന്ന നിലയില്‍, സമുദ്രനിരപ്പ് സീവാളിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വാന്‍കുവര്‍ പാര്‍ക്ക് ബോര്‍ഡ് സീവാളിന്റെ ഭാഗങ്ങള്‍ അടച്ചു. ചിലയിടങ്ങളില്‍ സീവാളിന് മുകളിലൂടെ വേലിയേറ്റ സമയത്ത് സമുദ്രജലം ഒഴുകിയതിന്റെ ചിത്രങ്ങള്‍ നിരവധി പേര് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.
മെട്രോ വാന്‍കുവറില്‍ മഴ മുന്നറിയിപ്പ് തുടരുകയാണ്. ചില പ്രദേശങ്ങളില്‍ 80 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം.