ഗള്‍ഫില്‍ മഴയും മഞ്ഞുവീഴ്ചയും 

By: 600002 On: Dec 28, 2022, 10:57 AM

രണ്ട് ദിവസമായി പെയ്യുന്ന മഴ ദുബായില്‍ ജനജീവിതത്തെ സാരമായി ബാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തണുത്ത കാറ്റും ശക്തമാണ്. മഴ ശക്തമായതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. ഷാര്‍ജയിലും റാസല്‍ഖൈമയിലും സ്ഥിതി സമാനമാണ്. ഒമാനില്‍ തലസ്ഥാനമായ മസ്‌കത്തില്‍ ഉള്‍പ്പെടെ മഴ തുടരുകയാണ്. 

അതേസമയം, സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറ് മേഖലയായ തബൂക്ക് പ്രവിശ്യയിലെ അല്‍ജബല്‍, അല്‍ഖന്‍ അല്‍ ദഹര്‍ പര്‍വത നിരകളില്‍ മഞ്ഞുവീഴ്ച തുടങ്ങി. ജോര്‍ദാന്‍, ഈജിപ്ത്, ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന തബൂക്ക് പ്രദേശത്താണ് എല്ലാ വര്‍ഷവപം മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളത്.