യുഎസില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു 

By: 600002 On: Dec 28, 2022, 8:43 AM


യുഎസില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.35 ഓടെ അരിസോണയിലെ കൊകനിനോ കൗണ്ടിയില്‍ വൂഡ്‌സ് കാന്യന്‍ തടാകത്തിലാണ് സംഭവം. ദമ്പതിമാരായ മുദ്ദന നാരായണ റാവു(49), ഹരിത മുദ്ദന, ഗോകുല്‍ മെഡിസേതി എന്നിവരാണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. വിശാഖപട്ടണം സ്വദേശിയാണ് ഗോകുല്‍. 

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. മഞ്ഞ് മൂടിയ തടാകത്തിനു മുകളിലൂടെ നടക്കുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. ഹരിതയെ തടാകത്തില്‍ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാരായണിന്റെയും ഗോകുലിന്റെയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാന്‍ സാധിച്ചത്.