സണ്‍വിംഗ് വിമാനം റദ്ദാക്കി: നൂറുകണക്കിന് കനേഡിയന്‍ പൗരന്മാര്‍ മെക്‌സിക്കോയില്‍ കുടുങ്ങി 

By: 600002 On: Dec 28, 2022, 7:46 AM

അതിശൈത്യം മൂലം സണ്‍വിംഗ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതോടെ നൂറുകണക്കിന് കനേഡിയന്‍ പൗരന്മാര്‍ മെക്‌സിക്കോയിലെ കാന്‍കൂണില്‍ കുടുങ്ങി. സര്‍വീസുകള്‍ എന്ന് പുന:രാരംഭിക്കുമെന്നത് സംബന്ധിച്ചോ കാന്‍കൂണില്‍ കുടുങ്ങിയവരെ എപ്പോള്‍ തിരിച്ച് കാനഡയിലെത്തിക്കുമെന്നത് സംബന്ധിച്ചോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. നിരവധി ഫ്‌ളൈറ്റുകള്‍ കാലതാമസം നേരിടുന്നതായി സണ്‍വിംഗ് വ്യക്തമാക്കി. 

കഠിനമായ കാലാവസ്ഥ, വിമാനങ്ങളെയും ജോലിക്കാരെയും മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുന്നതിന് തടസ്സമുണ്ടാക്കുന്നതായും സണ്‍വിംഗ് അറിയിച്ചു. കമ്പനി ഉപഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കാന്‍ കഠിനമായി പ്രയത്‌നിക്കുകയാണെന്നും കാലതാമസമുള്ളവര്‍ക്ക് ഇതര ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും സണ്‍വിംഗ് നിര്‍ദ്ദേശിച്ചു.