ഒന്റാരിയോയിലെ ഹേഗേഴ്‌സ്‌വില്ലയ്ക്ക് സമീപം നടന്ന വെടിവെപ്പില്‍ ഒന്റാരിയോ പോലീസ് സര്‍വീസ്(ഒപിപി) ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ലൈന്‍ ആന്‍ഡ് കണ്‍സെഷന്‍ 14 ഇന്റര്‍സെഷനില്‍ ആണ് വെയ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഗ്രെഗ് എന്നറിയപ്പെടുന്ന ഷെഗോഴ്‌സ് പിയേഴ്‌സ്ചാല(28)യാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് ഒപിപി അറിയിച്ചു. വെടിവെപ്പുണ്ടാകാനുള്ള സാഹചര്യം സംബന്ധിച്ച് വ്യക്തമായിട്ടില്ല.
ഒരു വാഹനം കുഴിയില്‍ വീണു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗ്രെഗ് സംഭവസ്ഥലത്തെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടായെന്നും ഗ്രെഗിന് വെടിയേല്‍ക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ ഗ്രെഗിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികളായ ഒരു പുരുഷനും സ്ത്രീക്കും വേണ്ടിയുള്ള തിരച്ചില്‍ പിന്നീട് ആരംഭിച്ചു.
പോലീസ് സംശയിക്കുന്നവരുടെ ഫോട്ടോകള്‍ പുറത്തുവിട്ടെങ്കിലും 25കാരനായ റാന്‍ഡെല്‍ മക്കെന്‍സിയെ മാത്രമാണ് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ മറ്റ് പ്രതികളെയും പിടികൂടി. എവിടെ നിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1-888-310-1122 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.