41 ദിവസം നീണ്ട മണ്ഡല തീർത്ഥാടനത്തിന് ഇന്ന് പരിസമാപ്തി. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ തങ്കയങ്കിചാർത്തിയുള്ള പൂജ നടന്നു. മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജയ്ക്ക് ശേഷം രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ഡിസംബർ 31 മുതൽ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ലക്ഷക്കണക്കിന് ആളുകളാണ് ഈ മണ്ഡലകാലത്ത് ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്.ജനുവരി 14 ന് ആണ് മകരവിളക്ക്.