തണുത്ത് വിറച്ച് ഉത്തരേന്ത്യ;താപനില പൂജ്യം ഡിഗ്രിയിലും താഴെ 

By: 600021 On: Dec 27, 2022, 6:29 PM

കഴിഞ്ഞ രാത്രിയിൽ  റെക്കോർഡ് തണുപ്പ് രേഖപ്പെടുത്തി ഉത്തരേന്ത്യ. മിക്ക ഇടങ്ങളിളെയും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയെത്തി. ദില്ലി വിമാനത്താവളത്തിൽ സർവ്വീസ് തുടരുന്നുണ്ടെങ്കിലും ചില വിമാന സർവ്വീസുകളെ മൂടൽ മഞ്ഞ് ബാധിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. ദില്ലിയിൽ നിന്നുമുള്ള 15 ട്രെയിനുകൾ വൈകി ഓടി. ഉത്തർപ്രദേശിലെ ബിജിനോർ,മഥുര തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് ജനുവരി രണ്ട് വരെ അവധി നൽകി. അടുത്ത 48 മണിക്കൂർ ശീത തരംഗം രൂക്ഷമാകുമെന്നും ശീതക്കാറ്റിന് സാധ്യതയുണ്ടെന്നും   കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.