ചൈനയിൽ നിർബന്ധിത ക്വാറൻ്റൈൻ അവസാനിച്ചു; കോവിഡ് പരിശോധന തുടരും 

By: 600021 On: Dec 27, 2022, 6:04 PM

രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്ന ചൈനയിൽ  സിറോ കൊവിഡ് ടോളറൻസ് നയത്തോടൊപ്പം പ്രഖ്യാപിച്ച നിർബന്ധിത ക്വാറൻ്റീൻ നിബന്ധനയും പിൻവലിച്ചു. വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള 5 ദിവസത്തെ നിർബന്ധിത ക്വാറന്റീനും വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ചൈന നീക്കം ചെയ്തത്.  എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ചൈനയിൽ 10 ലക്ഷത്തിലേറെ പേർ  നിലവിൽ രോഗബാധിതരാണെന്നും ദിവസം അയ്യായിരത്തിലേറെ കോവിഡ് ബാധിതർ മരണപ്പെടുന്നുണ്ടെന്നുമാണ്   ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ എയർഫിനിറ്റിയുടെ റിപ്പോർട്ട്.