മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ചരിത്ര ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം അമേരിക്കയിൽ അറുപതും ന്യൂയോർക്കിൽ ഇരുപത്തിയേഴുമായി. രക്ഷാപ്രവർത്തകർക്ക് ഇനിയും പലയിടങ്ങളിലേക്കും എത്തിച്ചേരാൻ സാധിച്ചിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങൾക്കകത്ത് നിന്നാണ് പല മൃതദേഹവും ലഭിച്ചിട്ടുള്ളത്. തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ ആകാത്തതിനാൽ പല വീടുകളും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമഗതാഗത സംവിധാനങ്ങൾ ഇനിയും പഴയ പടിയായിട്ടില്ല. വീടുകൾക്കുള്ളിൽ താപനില കുറയുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.