ട്വിറ്റര്‍ സി.ഇ.ഒ. പദവി അപേക്ഷ നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ സ്‌കോളര്‍ വി.എ. ശിവ അയ്യാദൂരെ.

By: 600084 On: Dec 27, 2022, 5:03 PM

പി പി ചെറിയാൻ, ഡാളസ്.

ബോസ്റ്റണ്‍: ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ഒഴിയുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ സി.ഇ.ഓ. സ്ഥാനം ഏല്‍ക്കുന്നതിന് തയ്യാറായി ഇന്ത്യന്‍ അമേരിക്കന്‍ വി.എ.ശിവ അയ്യാദുരെ.

പതിനാലാം വയിസ്സില്‍ ഇ.മെയ്ല്‍ കണ്ടുപിടിച്ച ബോംബെയില്‍ ജനിച്ച അയ്യാദുെരെ(59) ഈ സ്ഥാനത്തിന് തികച്ചും അര്‍ഹനാണ്. മാസ്സ്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും നാലു ബിരുദം കരസ്ഥമാക്കിയിട്ടുള്ള ശിവ ബയോളജിക്കല്‍ എന്‍ജീനിറിംഗിള്‍ പി.എച്ച്.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്.

ഇലോണ്‍ മസ്‌ക്കിന് അയച്ച സന്ദേശത്തില്‍ സി.ഇ.ഓ. സ്ഥാനത്തേക്കുള്ള തന്റെ അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യാദുരെയുടെ ഇതു സംബന്ധിച്ചുള്ള ട്വീറ്റിന് നിരവധി അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നു. കോവിഡ് 19 കാലഘട്ടത്തില്‍ കോവിഡ് ക്യാമ്പെയ്‌നില്‍ സജ്ജീവമായിരുന്ന അയ്യാദുരെ സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞു നിന്നിരുന്നു.

മാസ്സച്യൂസെറ്റ്‌സില്‍ നിന്നും 2018ല്‍ യു.എസ്. സെനറ്റിലേക്ക് സ്വതന്ത്രനായി മത്സരിച്ച അയ്യാദുരെ 3.9% വോട്ടുകള്‍ നേടിയിരുന്നു. 2020ല്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ചുവെങ്കിലും കെവിന്‍ ഓ. കോണറോടു പരാജയപ്പെടുകയായിരുന്നു. മാസ്‌ക് പരിചയസമ്പന്നനായ സി.ഇ.ഒ. തിരയുന്നു. നറുക്ക് ശിവക്ക് വീഴുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.