811 പീഡിയാട്രിക് ഹെല്‍ത്ത് ലൈന്‍ സേവനം പ്രവിശ്യയില്‍ മുഴുവന്‍ വ്യാപിപ്പിച്ചതായി ക്യുബെക്ക് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ ദുബെ അറിയിച്ചു. അവധിക്കാലത്ത് എമര്‍ജന്‍സി റൂമുകള്‍ സജീവമാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് ദുബെ ഇക്കാര്യം അറിയിച്ചത്. ഹെല്‍ത്ത് ലൈന്‍ മുമ്പ് ഗ്രേറ്റര്‍ മോണ്‍ട്രിയല്‍ ഏരിയയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ഓരോ തവണയും മന്ത്രാലയം 811 ലൈന്‍ അവതരിക്കുമ്പോള്‍ എമര്‍ജന്‍സി റൂമുകളിലെത്തുന്ന രോഗികളുടെ എണ്ണം കുറയുമെന്ന് ദുബെ പറഞ്ഞു. ക്ലിക്-സാന്ഡറെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് സമാനമായി ഇത് 811 ലൈന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 811 ലൈന്‍ സേവനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിരമിച്ച നഴ്‌സുമാര്‍ക്ക് മന്ത്രാലയെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് തുടരുകയാണെന്നും മന്ത്രി അറിയിച്ചു. പദ്ധതിയില്‍ ഇതിനകം 80 പുതിയ ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.