ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കാലതാമസം നേരിടുന്നു 

By: 600002 On: Dec 27, 2022, 4:34 AM


ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3 യിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ബാഗേജ് കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ തിരക്കേറിയതും ഒപ്പം ലഗേജ് ബെല്‍റ്റ് തകര്‍ന്നതും ബാഗേജുകള്‍ ലഭിക്കാന്‍ വൈകുന്നതായി അധികൃതര്‍ അറിയിച്ചു. ടെര്‍മിനലില്‍ ക്ലെയിം ചെയ്യപ്പെടാത്ത ബാഗുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയിട്ടുണ്ട്. കഠിനമായ ശൈത്യവും ബാഗേജ് കാലതാമസം നേരിടുന്നതിന് കാരണമായെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു. 

കാലതാമസം കുറയ്ക്കുന്നതിനും ബാഗുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് അതോറിറ്റി അറിയിച്ചു. എന്നാല്‍ ടെര്‍മിനല്‍ ലഗേജ് ബെല്‍റ്റ് തകര്‍ന്നതിനാല്‍ ലഗ്ഗേജുകള്‍ അവിടെ വെച്ച് പോകാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലഗ്ഗേജില്ലാതെയാണ് തങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഇതൊരു തമാശയാണോ എന്നും ചില യാത്രക്കാര്‍ ട്വീറ്റ് ചെയ്തു. അതേസമയം, യാത്രക്കാര്‍ക്ക് ലഗേജുകള്‍ എത്രയും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.