ട്വിറ്ററിൽ എക്കാലത്തെയും വലിയ ഡാറ്റ ചോർച്ച ഉണ്ടായതായി ഇസ്രയേലി സൈബർ ഇൻ്റലിജൻസ് കമ്പനിയായ ഹഡ്സൺ റോക്ക്. പേര്, യൂസർനേം, ഇ-മെയിൽ, ഫോളോവേഴ്സ്, ഫോൺ നമ്പരുകൾ തുടങ്ങിയ വ്യക്തിവിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാൻ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവർ ഉൾപ്പെടെയുള്ള 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർത്തി ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ഡാറ്റ ചോർച്ചയാണിതെന്നാണ് വിലയിരുത്തൽ.