തായ്‍വാനെതിരെ വ്യോമ സന്നാഹവുമായി ചൈന

By: 600021 On: Dec 26, 2022, 6:06 PM

കഴിഞ്ഞ  24 മണിക്കൂറിനിടെ തായ്‍വാനെതിരെ  യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും നിരത്തി ചൈന. 18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും 6 എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള വന്‍ വ്യോമ  സന്നാഹമാണ് ചൈന തായ്‍വാന് നേരെ അയച്ചത്. വര്‍ഷങ്ങളായി തായ്‍വാനെ തങ്ങളുടെ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കാന്‍ ചൈന ശ്രമിക്കവേ യു.എസ്.വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‍വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ നീക്കമെന്ന് തായ്‍വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്വയംഭരണ പ്രദേശമായ  തായ്‍വാന്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നാണ് ചൈനയുടെ വാദം. എന്നാൽ  ഇത് ഒരു അനൗദ്യോഗിക അതിർത്തിയാണെന്നും  കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും  തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.