ഗുജറാത്തില്‍ പാക് ബോട്ട് പിടിയില്‍; കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തി

By: 600021 On: Dec 26, 2022, 5:19 PM

പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്നും മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.  40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളുമാണ്  ഗുജറാത്തിൽ  കോസ്റ്റ്ഗാർഡും എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിൽ  അൽ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടിൽ നിന്നും പിടികൂടിയത്.  ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു.ബോട്ട് ഓഖ തീരത്തേക്ക് എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.