കനത്ത മഞ്ഞു വീഴ്ച്ചയിൽ മരവിച്ച് അമേരിക്കയും കാനഡയും

By: 600021 On: Dec 26, 2022, 5:05 PM

അമേരിക്കയിലും കാനഡയിലുംഅമേരിക്കയിലും കാനഡയിലും അതിശൈത്യം തുടരുന്നു. അമേരിക്കയിൽ മാത്രം 38 പേർ അതിശൈത്യത്തിൽ മരിച്ചു.    റെയിൽ, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറിൽ. ഒരാഴ്ചയായി റെയിൽ ഗതാഗതം മുടങ്ങി. രണ്ടായിരത്തിലേറെ വിമാന സർവീസുകൾ ദിവസവും റദ്ദാക്കുന്നു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ ഭൂരിപക്ഷം സർവീസുകളും നിലച്ചു.  ദേശീയപാതകൾ  പലയിടത്തും അടച്ചിട്ടിരിക്കുന്നു. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏർപ്പെടുത്തി. ആയിരക്കണക്കിന് വാഹനങ്ങൾ റോഡിൽ മഞ്ഞിൽ കുടുങ്ങി കിടക്കുന്നു. രണ്ടരലക്ഷം വീടുകളെ ഇരുട്ടിലാക്കിയ വൈദ്യുതി തകരാർ  ഇനിയും പുനഃസ്ഥാപിക്കാനായില്ല.