ബീ.സിയിൽ ബസ് അപകടം; 4 മരണം, നിരവധി പേർ ആശുപത്രിയിൽ 

By: 600007 On: Dec 26, 2022, 1:11 AM

ക്രിസ്മസ് തലേന്ന് ബീ.സിയിലെ സതേൺ ഇന്റീരിയറിലെ ഹൈവേയിൽ ഉണ്ടായ ബസ് അപകടത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആർ.സി.എം.പി അറിയിച്ചു. അപകടകാരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. കടുത്ത മഞ്ഞുമൂടിയ റോഡിന്റെ അവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെതുടർന്ന് 52 പേരെ, നാല് ആശുപത്രികളിലേക്ക് മാറ്റിയതായി ബീ.സി ആരോഗ്യ അതോറിറ്റി ഞായറാഴ്ച രാവിലത്തെ  അപ്‌ഡേറ്റിൽ അറിയിച്ചു. ഇ-ബസ് എന്ന കമ്പനിയുടെ ബസാണ് അപകടത്തിൽ പെട്ടത്.