ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ വൈറസുകള്‍ കൊണ്ടുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മരുന്നുകള്‍ ഉപയോഗിക്കാതെ ഇവയെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാൻ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും തീവ്രമായി ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സയുടെയും കോവിഡിൻ്റെയും രോഗലക്ഷണങ്ങൾ സമാനമാണ്. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മല്‍, വായൂ സഞ്ചാരമുള്ള മുറികള്‍, ആരോഗ്യകരമായ ജീവിതശൈലി, തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും വൈറസ് ബാധയാലുണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഇടപെടല്‍ എന്നാണ് മാർഗ രേഖയിൽ പറയുന്നത്.