ആഗോളതലത്തിൽ കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് പത്ത് ഇരട്ടി വരെ ഉയർന്നു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി. ഇതിൽ പോസിറ്റിവാകുന്ന സാമ്പികളുകൾ ജനിതകശ്രേണീകരണത്തിന് അയക്കും. എല്ലാ ആശുപത്രികളിലും കോവിഡ് മോക്ഡ്രിൽ നടത്താനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.