മഞ്ഞു വീഴ്ച്ച; ഒന്റാറിയോയിൽ ഡ്രൈവർമാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ  നിർദേശം.

By: 600021 On: Dec 25, 2022, 7:32 PM

ശീതകാല കൊടുങ്കാറ്റ് തുടരുന്നതിനാൽ ജിടിഎയിലും ഒന്റാറിയോയിലും ശനിയാഴ്ച വരെ തണുത്ത താപനിലയും വീശുന്ന മഞ്ഞും നിലനിൽക്കുമെന്ന് പരിസ്ഥിതി കാനഡയുടെ  മുന്നറിയിപ്പ്. ഒന്റാറിയോയുടെ പല ഭാഗങ്ങളിലെയും  മഞ്ഞുവീഴ്ച  റോഡ് പ്രതലങ്ങളിലെ  യാത്രാ സാഹചര്യങ്ങൾ അപകടകരമാക്കുമെന്നും മാറുന്ന റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് ഡ്രൈവിംഗ് ക്രമീകരിക്കണമെന്നും  പരിസ്ഥിതി കാനഡ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 മുതൽ 80 കി.മീ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റ്, പെട്ടെന്ന് ദൃശ്യപരത കുറക്കുമെന്നതിനാലാണ് ഡ്രൈവർമാർക്കുള്ള  മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവിശ്യയ്ക്ക് ചുറ്റും വളരെയധികം കൂട്ടിയിടികൾ അനുഭവപ്പെട്ടതിനാൽ സുരക്ഷ കൈവരിക്കാൻ  അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും  അപരിചിതമായ സ്ഥലങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ റോഡുകൾ വൃത്തിയാക്കി  ഹൈവേകൾ വീണ്ടും തുറക്കുന്നത് വരെ കാത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.