ടെസ്‍ല കമ്പനിയിൽ പ്രിൻസിപ്പൽ എൻജിനീയറും കൊല്ലം തങ്കശ്ശേരി സ്വദേശിയുമായ ഷീൻ ഓസ്റ്റിൻ ഇനി ട്വിറ്റെർ ഇൻഫ്രാസ്ട്രക്ച്ചർ ടീമിനെ നയിക്കും. ട്വിറ്റെർ തലപ്പത്ത് എത്തിയ ഏക മലയാളിയും ഇന്ത്യക്കാരനുമാണ് ഷീൻ. കമ്പനിയുടെ ഡാറ്റ സെന്ററുകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ചുമതലകളാണ് ഇൻഫ്രാസ്ട്രക്ച്ചർ ടീമിനുള്ളത്. ടെസ്‌ലയെ കൂടാതെ എയർ ബസ് വിമാന കമ്പനി, ഇൻഫോടെക്ക്, അക്‌സഞ്ചർ തുടങ്ങിയ കമ്പനികളിലും ഷീൻ തൻ്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ്,സൂപ്പർ കമ്പ്യൂട്ടിങ്, പ്ലാറ്റ് ഫോം സ്റ്റോറേജ്, ഡാറ്റ സെന്ററുകൾ എന്നിവയാണ് ഷീനിൻ്റെ ടെസ്‌ലയിലെ മേഖലകൾ.