ഓപ്പറേഷന് യെല്ലോ വഴി അനര്ഹമായി മുന്ഗണനാ റേഷന് കാര്ഡുകള് കൈവശം വച്ചവരില് നിന്നും രണ്ട് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കി. കാര്ഡുകള് തിരിച്ചേല്പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും കൃത്യമായി തിരിച്ചെല്പ്പിക്കാത്ത കാര്ഡുടമകളെ കണ്ടെത്താനാണ് ഓപ്പറേഷന് യെല്ലോയ്ക്ക് തുടക്കമിട്ടത്. ഇത്തരക്കാര് കൈപറ്റിയ ഭക്ഷ്യധാനത്തിൻ്റെ വില കണക്കാക്കിയാണ് പിഴത്തുക ഈടാക്കിയത്. ബിപിഎല് കാര്ഡുകള് അനര്ഹമായി കൈവശം വച്ചിരിക്കുന്നവര് തിരിച്ചേല്പ്പിക്കണമെന്നും ഇക്കാര്യത്തില് നിയമനടപടി ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനിൽ പറഞ്ഞിരുന്നു. 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.