നെല്ല് സംഭരിച്ച വകയിൽ നെൽ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിൽ നിന്ന് കിട്ടാനുള്ള തുകയിൽ 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. തിങ്കളാഴ്ച മുതൽ മുഴുവൻ കര്‍ഷകര്‍ക്കും തുക വിതരണം ചെയ്യും. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ ഏകദേശം 50 കോടി രൂപയും പാലക്കാട് ജില്ലയിൽ മാത്രം 200 കോടിയിലധികം രൂപയും നൽകാനുണ്ട്. സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 178.75 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. ബാക്കിയുള്ള തുക കൈമാറുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിത്.